Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം

2016 മുതല്‍ മൂന്ന് വര്‍ഷം ഇയാള്‍ മകളെ  പീഡിപ്പിച്ചുവെന്നാണ് കേസ്.

Published

|

Last Updated

പത്തനംതിട്ട | വെച്ചൂച്ചിറയിൽ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി. 2016 മുതല്‍ മൂന്ന് വര്‍ഷം ഇയാള്‍ മകളെ  പീഡിപ്പിച്ചുവെന്നാണ് കേസ്. പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.

വെച്ചൂച്ചിറ പോലീസ് എടുത്ത കേസിലാണ് അതിവേഗ ഫാസ്റ്റ് ട്രാക്ക് കോടതി (പോക്‌സോ) ജഡ്ജി കെ എന്‍ ഹരികുമാര്‍ അപൂര്‍വമായ ശിക്ഷ വിധിച്ചത്. 85,000 രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും കോടതി ഉത്തരവിട്ടു. 2016 മുതല്‍ 2019 വരെയാണ് പീഡനം നടന്നത്. 2019 ലാണ് വെച്ചൂച്ചിറ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്. അന്ന് ഇയാള്‍ക്ക് 55 വയസുണ്ടായിരുന്നു.

ഐ പി സി 376 എച്ച്‌ വകുപ്പ് അനുസരിച്ച്‌ ജീവപര്യന്തം തടവും 25,000 രൂപ പിഴയും എല്‍ വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 30,000 രൂപ പിഴയും 376 2(എന്‍) വകുപ്പ് പ്രകാരം 25,000 രൂപ പിഴയും ജീവപര്യന്തം തടവുമാണ് വിധിച്ചിരിക്കുന്നത്. സംരക്ഷിക്കേണ്ടയാള്‍ തന്നെ ഇത്തരത്തില്‍ ഒരു കുറ്റകൃത്യം ചെയ്തത് അംഗീകരിക്കാന്‍ കഴിയാത്തതും ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആര്‍. കിരണ്‍ രാജ് ഹാജരായി

Latest