Connect with us

Techno

പ്രീമിയറിന്‌ ആദരാഞ്ജലി; എ ഐയിൽ 30 സെക്കൻഡിൽ വീഡിയോ നിർമിക്കാം

നമ്മൾ എടുത്ത വീഡിയോ എഐ സോഫ്‌റ്റ്‌വെയറിൽ നൽകിയാൽ മാത്രം മതി. വേണ്ട രീതിയിൽ എഡിറ്റ്‌ ചെയ്‌ത്‌ സോഫ്‌റ്റ്‌വെയർ കയ്യിൽ തരും.

Published

|

Last Updated

ഹൈദരാബാദ്‌ | വീഡിയോ എഡിറ്റിങ് കുറച്ച്‌ മെനക്കെട്ട പണിയാണല്ലേ. ഒരു വീഡിയോ നമുക്ക്‌ വേണ്ട രീതിയിൽ ആക്കാൻ എത്ര കഷ്‌ടപ്പെടണം.സമയവും അധ്വാനവും എല്ലാം കുറേയധികം വേണം. എന്നാൽ ഇനി അതൊന്നും ഒരു പ്രശ്‌നമല്ല.വീഡിയോ എഡിറ്റിങ്‌ സോഫ്‌റ്റ്‌വെയറായ അഡോബ്‌ പ്രീമിയറിന്‌ ഇനി പണിയെടുക്കാതെ കമ്പ്യൂട്ടറിൽ തന്നെയിരിക്കാം. അതെ വീഡിയോ എഡിറ്റിങ്ങ്‌ മേഖലയിലും ചുവടുറപ്പിക്കുകയാണ്‌ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്‌ എന്ന നിർമിതബുദ്ധി.നമ്മൾ എടുത്ത വീഡിയോ എഐ സോഫ്‌റ്റ്‌വെയറിൽ നൽകിയാൽ മാത്രം മതി. വേണ്ട രീതിയിൽ എഡിറ്റ്‌ ചെയ്‌ത്‌ സോഫ്‌റ്റ്‌വെയർ കയ്യിൽ തരും.അത്തരത്തിലുള്ള ചില എഐ സോഫ്‌റ്റ്‌വെയറുകൾ പരിചയപ്പെട്ടാലോ?

  1. സിലബി – ഏറ്റവും മികച്ച എഐ അവതാർ വീഡിയോ ക്രിയേറ്ററാണ്‌ സിലബി (Syllaby). വിഷയങ്ങൾ നൽകിയാൽ വീഡിയോ സിലബി തരും. ചെറുതോ വലുതോ ആയ വീഡിയോ സ്ക്രിപ്റ്റുകൾ, നിങ്ങളുടെ സ്വന്തം AI വോയ്‌സ് ക്ലോൺ എന്നിവ കൊടുക്കേണ്ട താമസം യൂട്യൂബിലോ ഫെയ്‌സ്‌ബുക്കിലോ ആവശ്യമായ വീഡിയോ ചാറ്റ്‌ബോട്ട്‌ നിങ്ങൾക്ക്‌ നൽകും.
  2. ഐക്കൺ – AI വീഡിയോ പരസ്യ നിർമ്മാതാവാണ്‌ ഐക്കൺ (Icon).വീഡിയോ പരസ്യങ്ങളുടെ ആദ്യംമുതൽ അവസാനം വരെ ഐക്കൺ നിർമിക്കും. നമ്മൾ ആവശ്യമായ നിർദേശങ്ങൾ മാത്രം നൽകിയാൽ മതി.
  3. വീഡ് – AI ഉപയോഗിച്ച് എല്ലാം യാന്ത്രികമായി എഡിറ്റ് ചെയ്യുന്നതിനുള്ള ഒരു ഓൺലൈൻ വീഡിയോ എഡിറ്ററാണ്‌ വീഡ്‌ (Veed)
  4. ഫിലിമോറ വണ്ടർസ്റ്റേർ (Filmora Wondershare) – AI യുടെ മാന്ത്രികത ഉപയോഗിച്ച് വീഡിയോകൾ എഡിറ്റ് ചെയ്യുന്ന സോഫ്‌റ്റ്‌വെയർ ആണിത്‌. കൂടുതൽ പ്രൊഫഷണലിസം ഫിലിമോറ വാഗ്‌ദാനം ചെയ്യുന്നു.
  5. സബ്മാജിക് – ഏതൊരു ദൈർഘ്യമേറിയ വീഡിയോയും തൽക്ഷണം 30+ വൈറൽ ഷോർട്ട്സുകളാക്കി മാറ്റുന്നതാണ്‌ സബ്മാജിക് (Submagic). റീപൊസിഷൻസ്‌, സബ്ടൈറ്റിൽ, ബി-റോൾ മുതലായവ സബ്‌മാജിക്‌ ചെയ്‌തുതരും.
  6. ക്യാപ്‌ഷൻസ്‌ (Captions) – മണിക്കൂറുകളോളം വീഡിയോ എഡിറ്റിംഗ് സമയം നമുക്ക് ക്യാപ്‌ഷൻസിൽ ലാഭിക്കാം. എഡിറ്റ് ചെയ്യാത്ത ഫൂട്ടേജ് ക്യാപ്‌ഷൻസിൽ അപ്‌ലോഡ് ചെയ്‌ത്‌ എഡിറ്റിംഗ് ശൈലി തിരഞ്ഞെടുത്താൽ മതി.ബാക്കിയുള്ളവ എഐ കൈകാര്യം ചെയ്യും.

Latest