Connect with us

Kerala

ആദിവാസി ഭൂമി കൈയേറ്റ കേസ്; എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയാണ് ഹരജി തള്ളിയത്. അജി കൃഷ്ണനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Published

|

Last Updated

പാലക്കാട് | അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റ കേസില്‍ എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയാണ് ഹരജി തള്ളിയത്. അജി കൃഷ്ണനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആദിവാസി ഭൂമി കൈയേറ്റം, കുടില്‍ കത്തിക്കല്‍, ജാത്യാധിക്ഷേപം എന്നീ വകുപ്പുകളാണ് അജി കൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ മറ്റ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും.

സ്വപ്ന സുരേഷിന് ജോലി നല്‍കിയതിലുള്ള പ്രതികാര നടപടിയുടെ ഭാഗമാണ് അറസ്റ്റെന്ന് അജി കൃഷ്ണന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. അറസ്റ്റ് സര്‍ക്കാറിന്റെ പ്രതികാര നടപടിയാണെന്നാണ് എച്ച് ആര്‍ ഡി എസ് ആരോപിക്കുന്നത്.

 

Latest