Kerala
അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശുമരണം; ഏഴുമാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് മരിച്ചു
കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് ഇന്ന് പുലര്‍ച്ചെ ആണ് മരിച്ചത്.

പാലക്കാട്| പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂര്‍ കടമ്പാറ ഊരിലെ ദീപ – കുമാര്‍ ദമ്പതികളുടെ ഏഴുമാസം മാസം പ്രായമുള്ള കൃഷ്ണയാണ് മരിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് ഇന്ന് പുലര്‍ച്ചെ ആണ് മരിച്ചത്.
ശ്വാസംമുട്ടലിനെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയിരുന്നു. അവിടെ നിന്ന് കോട്ടത്തറ താലൂക്കാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് പുലര്‍ച്ചെ മരണം സംഭവിച്ചത്.
---- facebook comment plugin here -----