Kerala
പാര്‍സലയച്ച ബൈക്കിലെ പെട്രോള്‍ ബാഗില്‍ സൂക്ഷിച്ച തീവണ്ടി യാത്രക്കാരൻ കസ്റ്റഡിയിൽ
പെട്രോൾ നിറച്ച രണ്ട് ബോട്ടിലുകൾക്ക് പുറമെ ഹെൽമറ്റും ഇയാളിൽ നിന്ന് കണ്ടെടുത്തു

തൃശൂര്‍ | രണ്ട് ലിറ്ററിലധികം പെട്രോളുമായി ട്രെയിനില്‍ യാത്ര ചെയ്ത യുവാവിനെ ആര്‍ പി എഫ് കസ്റ്റഡിയിലെത്തു. ട്രെയിനില്‍ പാര്‍സലായി അയച്ച ബൈക്കിലെ പെട്രോളാണ് ബാഗിലുണ്ടായിരുന്നത് എന്നാണ് യുവാവ് പറഞ്ഞത്. കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസിനെയാണ് പോലീസ് പിടികൂടിയത്.
ബംഗളൂരു- കന്യാകുമാരി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സി ആര്‍ പി എഫ് ഇയാളെ പിടികൂടിയത്.
പാര്‍സലായി അയക്കുന്ന വാഹനത്തില്‍ പെട്രോള്‍ സൂക്ഷിക്കാന്‍ പറ്റാത്തത് കൊണ്ടും സ്റ്റേഷനില്‍ നിന്ന് ബൈക്കുമായി പോകാന്‍ വേണ്ടിയുമാണ് പെട്രോള്‍ കൂടെ എടുത്തത് എന്നാണ് യുവാവ് പറയുന്നത്.
പെട്രോൾ നിറച്ച രണ്ട് ബോട്ടിലുകൾക്ക് പുറമെ ഹെൽമറ്റും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
---- facebook comment plugin here -----