Connect with us

ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടന്ന സംഭവത്തില്‍ പ്രതിയുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇതര സംസ്ഥാനക്കാരനാണെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാചിത്രം കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുമ്പോള്‍ തന്നെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നു. ചുവന്ന കള്ളി ഷര്‍ട്ടും കറുത്ത പാന്‍സും തൊപ്പിയും ധരിച്ച പ്രതിയുടെ കൈവശം ബാഗുമുണ്ടായിരുന്നു. സാമ്യമുള്ളവരെക്കുറിച്ചു സൂചനലഭിക്കുന്നവര്‍ ഉടനെ അറിയിക്കണമെന്നു പോലീസ് പറഞ്ഞു.

വീഡിയോ കാണാം

Latest