Connect with us

Ongoing News

പേമാരി, വെള്ളപ്പൊക്കം; നഷ്ടപരിഹാര അപേക്ഷകള്‍ ഈ മാസം 30ന് മുമ്പ് നല്‍കണം

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവരുടെ അപേക്ഷകള്‍ ഈ മാസം 30 ന് മുമ്പായി സ്വീകരിച്ച് സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. കലഞ്ഞൂര്‍, ഏനാദിമംഗലം, അരുവാപ്പുലം എന്നീ പഞ്ചായത്തുകളുടെ നാശനഷ്ടവും മഴക്കെടുതിയും അവലോകനത്തിനായി കലഞ്ഞൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

അപേക്ഷകരുടെ വിവരങ്ങള്‍ അതാത് പഞ്ചായത്ത് ഓഫീസുകളില്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. വിട്ടു പോയവരുണ്ടെങ്കില്‍ പട്ടിക പരിശോധിച്ച് അപേക്ഷ നല്‍കാനുള്ള അവസരം ലഭ്യമാക്കും. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അര്‍ഹരായവര്‍ക്ക് അനുവദനീയമായ തുക എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് ജനകീയ രീതിയിലാകണം മഴക്കെടുതിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കേണ്ടത്. സമഗ്രമായ ദുരന്തനിവാരണ പ്രവര്‍ത്തികള്‍ക്ക് ഏകോപനം, നേതൃത്വം എന്നിവ നല്‍കാന്‍ വകുപ്പുതല ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് കെ യു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. ഇതിനായി റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്കിയതായും എം എല്‍ എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ജയകുമാര്‍, സുജ അനില്‍, ഏനാദിമംഗലം, കലഞ്ഞൂര്‍, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കോന്നി തഹസില്‍ദാര്‍ കെ ശ്രീകുമാര്‍, അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ സുമേഷ്, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി എസ് കോശി, കെ ഐ പി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ കെ ടെസ്സി മോന്‍, പി എം ജി എസ് വൈ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ മായ, ആയുര്‍വേദ ഡി എം ഒ. ഡോ. ശ്രീകുമാര്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. കെ അജിലാസ്റ്റ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ് പങ്കെടുത്തു.

 

Latest