Connect with us

Kerala

പാലിയേക്കരയില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചേക്കും

പുതുക്കിയ ടോള്‍ ആയിരിക്കുമോ ഈടാക്കുക എന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകൂ.

Published

|

Last Updated

കൊച്ചി |  പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു മുതല്‍ വീണ്ടും ആരംഭിച്ചേക്കും. ടോള്‍ പിരിവിന് ഉപാധികളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കാമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പുതുക്കിയ ടോള്‍ ആയിരിക്കുമോ ഈടാക്കുക എന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകൂ. പാലിയേക്കരയില്‍ ടോള്‍ നിരക്ക് പരിഷ്‌കരിച്ചത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കരാര്‍ കമ്പനി ടോള്‍ ബൂത്തുകളിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവൃത്തികള്‍ നടത്തി.

പുതുക്കാട് ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് ഒന്നര മാസമായി ടോള്‍ പിരിക്കുന്നത് നിര്‍ത്തിയത്.

 

Latest