Connect with us

Web Special

ഇന്ന് ലോക പൈതൃക ദിനം; പരിചയപ്പെടാം, ഇന്ത്യയിലെ പൈതൃക ഗുഹകൾ

ലോകത്തിലെ ഏറ്റവും സവിശേഷവും അതിശയകരവുമായ വാസ്തുവിദ്യാ അത്ഭുതങ്ങളെ ആഘോഷിക്കുന്നതിനാണ് എല്ലാ വർഷവും ഏപ്രിൽ 18 ലോക പൈതൃക ദിനമായി ആചരിക്കുന്നത്

Published

|

Last Updated

അജന്ത ഗുഹകൾ

ലോകത്തിലെ ഏറ്റവും സവിശേഷവും അതിശയകരവുമായ വാസ്തുവിദ്യാ അത്ഭുതങ്ങളെ ആഘോഷിക്കുന്നതിനാണ് എല്ലാ വർഷവും ഏപ്രിൽ 18 ലോക പൈതൃക ദിനമായി ആചരിക്കുന്നത് . രാജ്യത്തെ സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കാൻ നിലവിലുള്ള ചരിത്ര സ്മാരകങ്ങളും സ്ഥലങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്റെ പ്രാധാന്യം കൂടി വിളിച്ചോതുന്ന ഒരു ദിനമാണ് അന്താരാഷ്ട്ര പൈതൃക ദിനം.

ചരിത്രപരമായ നിർമ്മിതികളെ കുറിച്ച് പറയുമ്പോൾ, മനോഹരമായ വാസ്തു വിദ്യയും സങ്കീർണ്ണമായ വിശദാംശങ്ങളും ഉൾകൊള്ളുന്ന വിപുലമായ സ്മാരകങ്ങളെയും ക്ഷേത്രങ്ങളെയും കുറിച്ച് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. അപ്പോഴെല്ലാം പുരാതന ഗുഹകളുടെ പ്രാധാന്യം നമ്മൾ മറന്നു പോകാറുണ്ട്.

ആകർഷകവും ചരിത്രപരമായി സമ്പന്നവുമായ നിരവധി ഗുഹാ സമുച്ചയങ്ങൾ ഇന്ത്യയിലുണ്ട്, അവയിൽ പലതും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഈ ഗുഹകൾ പുരാതന സംസ്കാരങ്ങൾ, മതപരമായ ആചാരങ്ങൾ, ശ്രദ്ധേയമായ വാസ്തുവിദ്യാ വൈദഗ്ധ്യം എന്നിവയിലേക്കെല്ലാം വെളിച്ചം വീശുന്നത്. ഈ അവധിക്കാലത്ത് ഇത്തരം ഗുഹകൾ സന്ദർശിക്കാൻ ഒരുങ്ങുന്നത് ഒരു വ്യത്യസ്തമായ അനുഭവമായേക്കും. അത്തരത്തിൽ ചില ഗുഹകളെ കുറിച്ച് കൂടുതൽ അറിയാം.

അജന്ത ഗുഹകൾ

ബുദ്ധമത കലയുടെ ഒരു മാസ്റ്റർപീസ് ആയ അജന്ത ഗുഹകൾ മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഗുഹകൾ ബി സി രണ്ടാം നൂറ്റാണ്ടിലേതാണെന്നാണ് കരുതപ്പെടുന്നത്. ബുദ്ധ സന്യാസിമാർക്കുള്ള വിശ്രമകേന്ദ്രങ്ങൾ എന്ന നിലയിലാണ് ഈ ഗുഹകൾ നിർമ്മിച്ചിരിക്കുന്നത്. ബുദ്ധ സന്യാസികൾക്ക് മഴക്കാലത്ത് യാത്ര ചെയ്യുന്നത് വിലക്കപ്പെട്ടതിനാൽ അവർ മഴക്കാലത്ത് ഈ ഗുഹകളിൽ അഭയം പ്രാപിച്ചതായി വിശ്വസിക്കപ്പെടുന്നു.

ബുദ്ധമത വിശ്വാസങ്ങളുടെ ഒരു നേർക്കാഴ്ച നൽകുന്ന ഏറ്റവും വിസ്മയിപ്പിക്കുന്ന പെയിൻ്റിംഗുകൾ മാത്രമല്ല, സ്തൂപങ്ങളും വലിയ തൂണുകളും എല്ലാം ഇവിടെ ഉണ്ട്.

എല്ലോറ ഗുഹകൾ

എല്ലോറ ഗുഹകൾ

ബുദ്ധ, ഹിന്ദു, ജൈന സ്മാരകങ്ങളുടെ ശ്രദ്ധേയമായ സംയോജനമായ എല്ലോറ ഗുഹകളും മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്. എ ഡി ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ ഉറച്ച പാറയിൽ കൊത്തിയെടുത്തതാണ് ഈ ഗുഹകൾ. അതിശയകരമായ ശിൽപങ്ങളും സങ്കീർണ്ണമായ വാസ്തുവിദ്യയും ഉൾക്കൊള്ളുന്ന 34 ഗുഹകൾ ഈ ഇവിടെ ഉണ്ട്. രണ്ട് നിലകളിലായി വ്യാപിച്ചുകിടക്കുന്ന മഹാവീരനും മറ്റ് ജൈന ദേവതകൾക്കും സമർപ്പിച്ചിരിക്കുന്ന ആരാധനാലയങ്ങളുടെ ഒരു പരമ്പരയാണിത്.

എലിഫന്റ് ഗുഹകൾ

മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു വാസ്തുവിദ്യാ പ്രാധാന്യമുള്ള ഗുഹാ സമുച്ചയമാണ് എലിഫൻ്റ ഗുഹകൾ. മുംബൈയിൽ നിന്നും കുറച്ചു ദൂരം യാത്ര ചെയ്താൽ ബോട്ടിൽ നമുക്ക് എലിഫന്റ് ഗുഹയിലെത്താം.

എലിഫന്റ് ഗുഹകൾ

പാറകൾ വെട്ടിയുണ്ടാക്കിയ ക്ഷേത്രങ്ങളുടെ ഒരു വലിയ ശേഖരം ഇവിടെയുണ്ട് അഞ്ചാം നൂറ്റാണ്ടിലെ ഈ ഗുഹകൾ എലിഫൻ്റ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. എടുത്തു പറയേണ്ട കാര്യം, എലിഫൻ്റ ഗുഹകൾ സ്ഥിതി ചെയ്യുന്ന ദ്വീപ് യഥാർത്ഥത്തിൽ അറിയപ്പെടുന്നത് ഘരാപുരി എന്നാണ്. എന്നിരുന്നാലും, പോർച്ചുഗീസുകാർ ഈ പ്രദേശം കീഴടക്കിയ ശേഷം, ദ്വീപിൽ ഒരു വലിയ കല്ല് ആനയെ പ്രതിഷ്ഠിച്ചതിനാൽ അവർ അതിനെ എലഫൻ്റ എന്ന് പുനർനാമകരണം ചെയ്തു.

ഇവ കൂടാതെ ഒട്ടേറെ ഗുഹകളും ഇന്ത്യയിലുണ്ട്. അവധിക്കാല യാത്ര സന്ദർശന ലിസ്റ്റിൽ ഇനി ഇതിൽ ഏതെങ്കിലും ഒരു ഗുഹയുടെ പേര് കൂടി ചേർത്തോളൂ.

---- facebook comment plugin here -----

Latest