Connect with us

Kerala

തിരുവല്ലയിൽ 30 ലക്ഷത്തോളം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

65 ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ് പായ്ക്കറ്റുകളാണ പിടിച്ചെടുത്തത്.

Published

|

Last Updated

തിരുവല്ല | തിരുവല്ല പൊടിയാടിയില്‍ നിന്നും മിനി ലോറിയില്‍ കടത്തുകയായിരുന്ന 30 ലക്ഷത്തോളം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മിനി ലോറിയുടെ ഡ്രൈവര്‍ മംഗ്ലൂര്‍ ബംഗ്ര കസബ എം ജെ എം 278 ല്‍ റഫീഖ് മുഹമ്മദ് താഹ, സഹായി കര്‍ണാടക സങ്കബേട്ട് കാല്‍കുറി 3240ല്‍ സിറാജുദീന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

ജില്ലാ ഡാന്‍സാഫ് സംഘവും, പുളിക്കീഴ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് ഇവരെ പിടികൂടിയത്. 65 ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ് പായ്ക്കറ്റുകളാണ പിടിച്ചെടുത്തത്. നിര്‍മാണ സാമഗ്രികള്‍ എന്ന് തോന്നും വിധത്തില്‍ പലകകള്‍ക്ക് അടിയില്‍ കറുത്ത ടാര്‍പ്പൊളിന്‍ കൊണ്ട് മൂടിയ നിലയിലാണ് ചാക്കുകെട്ടുകള്‍ ഒളിപ്പിച്ചിരുന്നത്.

വാര്‍ക്കപ്പണിക്കുള്ള ഉരുപ്പടികള്‍ നിരത്തിയ മിനിലോറിയുടെ ബോഡിയില്‍ മുകളിലേക്ക് തട്ട് അടിച്ച നിലയിലായിരുന്നു. തട്ടുരുപ്പടികള്‍ കൊണ്ടുപോകുന്നു എന്ന വ്യാജേന വിദഗ്ദ്ധമായി കടത്തികൊണ്ടുവന്ന വാഹനത്തെപ്പറ്റി ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.

നാര്‍കോട്ടിക് സെല്‍ ഡിവൈ എസ് പി കെ എ വിദ്യാധരന്‍, തിരുവല്ല ഡി വൈ എസ് പി ടി രാജപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പുളിക്കീഴ് എസ് എച്ച് ഒ ഇ ഡി ബിജു, എസ് ഐമാരായ കവിരാജന്‍, സാജന്‍ പീറ്റര്‍, സാജു, എ എസ് ഐമാരായ സി കെ അനില്‍, എസ് എസ് അനില്‍, സി പി ഓ പ്രദീപ്, ഡാന്‍സാഫ് എസ് ഐ അജി സാമൂവല്‍,എ എസ് ഐ അജികുമാര്‍, സി പി ഓമാരായ മിഥുന്‍ ജോസ്, ആര്‍ ബിനു, സുജിത്കുമാര്‍, വി എസ് അഖില്‍, ശ്രീരാജ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Latest