Connect with us

Kerala

ജനനേതാവ് ഓര്‍മയിലേക്ക്; കോടിയേരിയുടെ സംസ്‌കാരം വൈകിട്ട് മൂന്നിന്

മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക.

Published

|

Last Updated

കണ്ണൂര്‍ | സി പി എമ്മിന്റെ സമുന്നത നേതാവും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഏതാനും മിനുട്ടുകള്‍ക്കകം സംസ്‌കരിക്കും. മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക.

ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യനിദ്ര ഒരുക്കുന്നത്. കുടുംബാംഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമാണ് പയ്യാമ്പലത്തെ സംസ്‌കാര സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുക. സംസ്‌കാരത്തിനു ശേഷം അനുശോചന യോഗം നടക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

ആയിരങ്ങളാണ് സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചത്. വന്‍ ജനാവലിയാണ് അന്ത്യാഞ്ജലിയുമായി വിലാപയാത്രയില്‍ സംബന്ധിക്കുന്നത്.