Connect with us

Kerala

അഭിഭാഷകനെ അധിക്ഷേപിച്ച തിരൂര്‍ മജിസ്‌ട്രേറ്റിനെ തരംതാഴ്ത്തി; കണ്ണൂരിലേക്ക് സ്ഥലം മാറ്റം

അഡീഷണല്‍ മുന്‍സിഫ് കോടതി ജഡ്ജിയായാണ് തരംതാഴ്ത്തിയത്.

Published

|

Last Updated

മലപ്പുറം| അഭിഭാഷകനെ അധിക്ഷേപിച്ച തിരൂര്‍ മജിസ്‌ട്രേറ്റിനെതിരെ നടപടി. തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കെ ലെനിന്‍ ദാസിനെതിരെയാണ് നടപടി. അഭിഭാഷകര്‍ സംസ്ഥാനത്ത് പലയിടത്തും കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചതോടെയാണ് മജിസ്‌ട്രേറ്റിനെ തരംതാഴ്ത്തിയത്. അഡീഷണല്‍ മുന്‍സിഫ് കോടതി ജഡ്ജിയായാണ് തരംതാഴ്ത്തിയത്. തിരൂരില്‍ നിന്ന് കണ്ണൂരിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.

മജിസ്‌ട്രേറ്റ് ജാതീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ച് സമരത്തിലായിരുന്നു. അഭിഭാഷകന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ബാര്‍ അസോസിയേഷനുകളും കോടതി ബഹിഷ്‌കരിച്ച് സമരം ചെയ്തിരുന്നു. ഇതോടെ മജിസ്‌ട്രേറ്റിന്റെ ഭാഗത്ത് തെറ്റുപറ്റിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുകയായിരുന്നു.

 

 

 

---- facebook comment plugin here -----

Latest