Kerala
ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണമെന്നാണ് വിവരം.
ചാരുംമൂട്| ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കരിമുളയ്ക്കല്‍ സ്വദേശി കാട്ടില്കുളത്തില് വീട്ടില്‍ ജോര്‍ജ് മാത്യു ക്രിസ്റ്റി (40 ) ആണ് മരിച്ചത്. കെ പി റോഡില്‍ വി വി എച്ച് എസ് എസിനു സമീപമായിരുന്നു അപകടമുണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജോര്‍ജ് മാത്യു ക്രിസ്റ്റിയെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണമെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
---- facebook comment plugin here -----






