Connect with us

Kerala

നാ​ദാ​പു​ര​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മു​ങ്ങി മ​രി​ച്ചു

തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം ഉണ്ടായത്. അരീക്കുണ്ട് സ്വദേശികളായ അന്‍സാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അന്‍സാറും ഭാര്യയും അപകടത്തില്‍പെടുകയായിരുന്നു.

---- facebook comment plugin here -----

Latest