Kerala
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയുടെ മരണം: ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍
ഇന്നലെ ഉച്ചക്കാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് 23കാരനായ നിതിന്‍ ചാടിയത്
കണ്ണൂര്‍| അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. അനാട്ടമി വിഭാഗം മേധാവി ഡോ എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ സംഗീത എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ നല്‍കിയത്. അന്വേഷണ വിധേയമായാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ഇന്നലെ ഉച്ചക്കാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് 23കാരനായ നിതിന്‍ ചാടിയത്. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ നിതിന്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും നിതിനെ ആക്ഷേപിച്ചെന്ന ഗുരുതരമായ ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നിതിന്‍ ഇവിടെ അഡ്മിഷന്‍ നേടി പഠനമാരംഭിക്കുന്നത്.





