Connect with us

Eduline

അന്താരാഷ്ട്ര ബന്ധം ഇവിടങ്ങളിൽ പഠിക്കാം

അന്തരാഷ്ട്ര ബന്ധങ്ങൾ എന്ന പഠനശാഖ സങ്കീർണമായ ആഗോള ക്രമത്തെയും രാഷ്ട്രങ്ങളും നിലപാടുകളും ആഗോള ബന്ധങ്ങളും മനസ്സിലാക്കാനും വായിച്ചെടുക്കാനുമുള്ള പഠനമാണ്

Published

|

Last Updated

ഗോളതലത്തിൽ അന്തരാഷ്ട്ര ബന്ധങ്ങൾ വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇന്ന്. ഈ മേഖലയിലെ പഠനം ലോക രാജ്യങ്ങളിൽ തന്നെ നിരവധി അവസരങ്ങൾ വിദ്യാർഥികൾക്ക് തുറന്നു നൽകുന്നു. പരമാധികാര രാഷ്ട്രങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, സർക്കാറിതര സംഘടനകൾ, ബഹുരാഷ്ട്ര കോർപറേറ്റുകൾ എന്നിവ തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, സൈനിക ബന്ധങ്ങളെക്കുറിച്ചുള്ള പഠനമാണ് അന്തരാഷട്ര ബന്ധം (International Relations). പഠന മേഖല എന്ന നിലയിൽ അന്താരാഷ്ട്ര ബന്ധങ്ങളോടുള്ള താത്പര്യം വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരികയാണ്.

അന്തരാഷ്ട്ര ബന്ധങ്ങൾ എന്ന പഠനശാഖ സങ്കീർണമായ ആഗോള ക്രമത്തെയും രാഷ്ട്രങ്ങളും നിലപാടുകളും ആഗോള ബന്ധങ്ങളെയും മനസ്സിലാക്കാനും വായിച്ചെടുക്കാനുമുള്ള പഠനമാണ്. ഇത് നയതന്ത്രജ്ഞർക്കും രാഷ്ട്രീയക്കാർക്കും മാത്രമുള്ള വിഷയമല്ല. ഭാവിയിലെ പൗരൻ എന്ന നിലയിൽ ആഗോള സംഭവങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിയാനും ലോകത്തോട് കൂടുതൽ ഇടപെടാനും ഓരോ വിദ്യാർഥിയും ഈ വിഷയം പഠിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

അന്താരാഷ്ട്ര ബന്ധങ്ങൾ പ്രധാനമാകുന്നത് എന്തുകൊണ്ട്?

ലോകരാജ്യങ്ങൾ തമ്മിലുള്ള അകലംനേർത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, ഒരു രാജ്യത്തിനകത്ത് സംഭവിക്കുന്ന കാര്യങ്ങൾ പോലും ആഗോളതലത്തിൽ വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കുന്നു എന്ന യഥാർഥ്യം അടുത്തിടെ ഉണ്ടായ സംഭവങ്ങൾ പോലും നമ്മോട് വിളിച്ചു പറയുന്നു. യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക മാന്ദ്യം, ദുരന്തങ്ങൾ എല്ലാം ഒരു രാജ്യത്തിന്റെ മാത്രം പ്രശ്‌നമോ സ്വകാര്യതയോ അല്ല. പരസ്പരബന്ധിത ലോകത്തെനയതന്ത്രബും ബന്ധങ്ങളും സഹകരണവും സംഘർഷങ്ങളും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയത്തെക്കുറിച്ചുള്ള പഠനം മാത്രമല്ല അന്താരാഷ്ട്ര ബന്ധങ്ങൾ. ആഗോള സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും തീരുമാനങ്ങൾ സമൂഹങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഇതിൽ പഠിക്കുന്നു. കൂടാതെ സാമ്പത്തിക ശാസ്ത്രം, സംസ്‌കാരം, വിദ്യാഭ്യാസം, രാഷ്ട്രീയ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളും അന്താരാഷ്ട്ര ബന്ധത്തിൽ ഉൾക്കൊള്ളുന്നു. യുദ്ധവും സാന്പത്തിക അസ്ഥിരതയും ഭരണത്തകർച്ചയും കുടിയേറ്റവുമൊക്കെയായി ലോകം അസ്ഥിരമാകുന്ന അവസ്ഥയിൽ ഇത്തരം പഠനങ്ങൾ വളരെ അത്യാവശ്യമാണ്. ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രമുഖ സർവകലാശാലകൾ അന്താരാഷ്ട്ര ബന്ധങ്ങൾ പഠിപ്പിക്കുന്നുണ്ട്. അവയെ കുറിച്ച് നോക്കാം.

കോഴ്സ്

  • ആഗോള രാഷ്ട്രീയവും നയതന്ത്രവും
  • അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രവും വ്യാപാരവും
  • സംഘർഷവും സുരക്ഷാ പഠനങ്ങളും
  • സാംസ്‌കാരിക ബന്ധങ്ങൾ
  • പൊതുനയവും ഭരണവും
  • ആധുനിക ലോകം എത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചാണ് കോഴ്സ് പഠിപ്പിക്കുന്നത്.

കരിയർ

  • സർക്കാർ മേഖല: നയതന്ത്രം, വിദേശ സേവനങ്ങൾ, ഇന്റലിജൻസ്, നയ ഉപദേശക പ്രവർത്തനങ്ങൾ
  • സ്വകാര്യ മേഖല: ആഗോള ബിസിനസ്സ് തന്ത്രം, കൺസൾട്ടിംഗ്, അന്താരാഷ്ട്ര വ്യാപാരം
    ലാഭേച്ഛയില്ലാത്ത സംഘടനകൾ: മനുഷ്യാവകാശങ്ങൾ, വികസന പ്രവർത്തനങ്ങൾ, മാനുഷിക

സഹായം

സർക്കാർ മേഖല ഘടനാപരമായ തൊഴിൽ വാഗ്ദാനം ചെയ്യുമ്പോൾ, സർക്കാറിതര സംഘടനകൾ പലപ്പോഴും പ്രായോഗികമായ അനുഭവം നൽകുന്നു. ആഗോള മാറ്റത്തെ അറിഞ്ഞ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പഠന മേഖല നിരവധി അവസരങ്ങൾ നൽകും.

മികച്ച സർവകലാശാലകൾ

  • ഹാർവാർഡ് യൂനിവേഴ്‌സിറ്റി (യുനൈറ്റഡ് സ്റ്റേറ്റ്‌സ്)
  • ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി (യുനൈറ്റഡ് കിംഗ്ഡം)
  • സയൻസസ് പോ (പാരീസ്, ഫ്രാൻസ്)
  • പ്രിൻസ്റ്റൺ യൂനിവേഴ്‌സിറ്റി (പ്രിൻസ്റ്റൺ, യുനൈറ്റഡ് സ്റ്റേറ്റ്‌സ്)
  • ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് (ലണ്ടൻ, യുനൈറ്റഡ്

കിംഗ്ഡം)

  • സ്റ്റാൻഫോർഡ് യൂനിവേഴ്‌സിറ്റി (സ്റ്റാൻഫോർഡ്, യുനൈറ്റഡ് സ്റ്റേറ്റ്‌സ്)
  • കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി (കേംബ്രിഡ്ജ്, യുനൈറ്റഡ് കിംഗ്ഡം)
  • യേൽ യൂനിവേഴ്‌സിറ്റി (ന്യൂ ഹാവൻ, യുനൈറ്റഡ് സ്റ്റേറ്റ്‌സ്)
  • നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ (സിംഗപ്പൂർ)
  • ജോർജ് ടൗൺ യൂനിവേഴ്‌സിറ്റി (വാഷിംഗ്ടൺ ഡിസി, യുനൈറ്റഡ് സ്റ്റേറ്റ്‌സ്)

Latest