National
ഹൃദയാഘാതം; പ്രശസ്ത ഗായിക ആശാ ഭോസ്‌ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സെപ്റ്റംബർ എട്ടിന് അവർക്ക് 93 വയസ്സ് തികയാനിരിക്കെയാണ് ആരോഗ്യനില മോശമായത്.
മുംബൈ | ഇതിഹാസ ഗായിക ആശാ ഭോസ്‌ലേയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് 92 വയസ്സുകാരിയായ ആശാ ഭോസ്‌ലേയെ ആശുപത്രിയിൽ എത്തിച്ചത്.
നിലവിൽ ബ്രീച്ച് കാൻഡി ആശുപത്രിയിലെ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ഡോക്ടർ പ്രതിത് സംദാനിയുടെ മേൽനോട്ടത്തിലാണ് ചികിത്സ നടക്കുന്നത്. സെപ്റ്റംബർ എട്ടിന് അവർക്ക് 93 വയസ്സ് തികയാനിരിക്കെയാണ് ആരോഗ്യനില മോശമായത്.
പിയാ തൂ അബ് തോ ആജാ, ജായിയേ ആപ് കഹാൻ ജായേംഗേ, രംഗീല രേ, ഷരാര ഷരാര തുടങ്ങിയ എണ്ണമറ്റ ഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ പ്രിയങ്കരിയാണ് ആശാ ഭോസ്‌ലേ.
Summary
Legendary playback singer Asha Bhosle, aged 92, was admitted to Breach Candy Hospital in Mumbai on Saturday after suffering a cardiac arrest. She is currently undergoing treatment in the Emergency Medical Services unit under the supervision of Dr. Pratit Samdani. The iconic singer, known for numerous timeless hits, is set to turn 93 this coming September.




