National
പാർലിമെന്റിന്റെ മുറ്റത്ത് കുശലം പറഞ്ഞ് മോദിയും രാഹുൽ ഗാന്ധിയും; വൈറലായി ഇന്ത്യൻ രാഷ്ട്രീയത്തിലെ ആ അപൂർവ്വ കാഴ്ച
ശനിയാഴ്ച സാമൂഹിക പരിഷ്കർത്താവ് മഹാത്മ ജ്യോതിറാവു ഫൂലെയുടെ 200 മത്തെ ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴാണ് നേതാക്കൾ തമ്മിൽ കണ്ടുമുട്ടിയത്.
ന്യൂഡൽഹി | രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ഏറെ ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന അവസ്ഥയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ പാർലമെന്റ് വളപ്പിൽ നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ശനിയാഴ്ച സാമൂഹിക പരിഷ്കർത്താവ് മഹാത്മ ജ്യോതിറാവു ഫൂലെയുടെ 200 മത്തെ ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴാണ് നേതാക്കൾ തമ്മിൽ കണ്ടുമുട്ടിയത്.
ചടങ്ങിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, അർജുൻ റാം മേഘ്‌വാൾ എന്നിവർക്കൊപ്പം രാഹുൽ ഗാന്ധിയെയും അഭിവാദ്യം ചെയ്തു. തുടർന്ന് അദ്ദേഹം രാഹുൽ ഗാന്ധിയുമായി കുറച്ചുസമയം സംസാരിച്ചു നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
VIDEO | Delhi: PM Narendra Modi (@narendramodi) and Lok Sabha LoP Rahul Gandhi (@RahulGandhi) were seen interacting during an event on the Parliament premises earlier today.
(Source: Third Party) pic.twitter.com/9eq7LVAwI1
— Press Trust of India (@PTI_News) April 11, 2026
അടുത്തിടെ ആശുപത്രിയിൽ ചികിത്സ തേടിയ മുൻ കോൺഗ്രസ് അധ്യക്ഷയും രാഹുലിന്റെ മാതാവുമായ സോണിയ ഗാന്ധിയുടെ ആരോഗ്യവിവരങ്ങൾ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. സോണിയ ഗാന്ധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി രാഹുൽ ഗാന്ധി അദ്ദേഹത്തെ അറിയിച്ചു. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി സോണിയ ഗാന്ധിക്ക് ആശംസകൾ നേരുകയും ചെയ്തു.
സിസ്റ്റമിക് ഇൻഫെക്ഷനെ തുടർന്ന് മാർച്ച് 24 ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധി മാർച്ച് 31 നാണ് ആശുപത്രി വിട്ടത്.
Summary
Prime Minister Narendra Modi and opposition leader Rahul Gandhi shared a rare cordial interaction at the Parliament complex during an event to honor social reformer Mahatma Jyotirao Phule. During the brief chat, PM Modi reportedly inquired about the health of former Congress president Sonia Gandhi, who was recently discharged from the hospital. The video of this encounter has gone viral, offering a glimpse of parliamentary courtesy amid a polarized political climate.




