Ongoing News
അഞ്ച് വർഷത്തിനിടെ ഹജ്ജ് നിർവഹിച്ച ആഭ്യന്തര തീർഥാടകർക്ക് ഹജ്നിന് അവസരം
നിശ്ചിത നിബന്ധനകൾ പാലിക്കുന്നവർക്ക് ഒഴിവ് വരുന്ന സീറ്റുകളുടെ ലഭ്യതക്കനുസരിച്ചായിരിക്കും വീണ്ടും ഹജ്ജിന് അവസരം ലഭിക്കുക.
മക്ക | കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹജ്ജ് നിർവഹിച്ച ആഭ്യന്തര തീർഥാടകർക്കായി നസ്ക് ആപ്ലിക്കേഷൻ വഴി രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നിശ്ചിത നിബന്ധനകൾ പാലിക്കുന്നവർക്ക് ഒഴിവ് വരുന്ന സീറ്റുകളുടെ ലഭ്യതക്കനുസരിച്ചായിരിക്കും വീണ്ടും ഹജ്ജിന് അവസരം ലഭിക്കുക.
ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷനിൽ ഇതുവരെ ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർക്കാണ് മന്ത്രാലയം മുൻഗണന നൽകുന്നത്. എന്നാൽ സീറ്റുകൾ ബാക്കിയുണ്ടെങ്കിൽ അഞ്ച് വർഷത്തിനിടെ ഹജ്ജ് ചെയ്ത യോഗ്യരായ അപേക്ഷകർക്കും റിസർവേഷൻ അനുവദിക്കും. അപേക്ഷകർക്ക് സാധുവായ റെസിഡൻസി പെർമിറ്റ് (ഇഖാമ) ഉണ്ടായിരിക്കണം. നുസ്ക് ആപ്പിൽ ലഭ്യമായ ലൈസൻസുള്ള കമ്പനികൾ വഴി മാത്രമേ പെർമിറ്റിനായി അപേക്ഷിക്കാൻ പാടുള്ളൂ.
അപേക്ഷകർക്ക് നുസ്ക് വഴി ലഭ്യമായ പാക്കേജുകൾ പരിശോധിച്ച് അനുയോജ്യമായത് തിരഞ്ഞെടുക്കാം. ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം ‘സദാദ്’ പേയ്‌മെന്റ് സിസ്റ്റം വഴി നിശ്ചിത ഫീസ് അടച്ച് രജിസ്ട്രേഷൻ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Summary
The Saudi Ministry of Hajj and Umrah has announced the commencement of the second phase of Hajj registration via the Nusuk app for domestic pilgrims who have performed Hajj in the last five years. While priority remains for first-time pilgrims, repeat applicants can secure spots based on seat availability. Applicants must hold a valid residency permit and complete their bookings and payments through the official Nusuk and Sadad systems.




