Connect with us

Ongoing News

പ്രതിരോധ കരാർ: പാകിസ്ഥാൻ വ്യോമസേനയുടെ ആദ്യ സംഘം സഊദി അറേബ്യയിലെത്തി

വൈദഗ്ധ്യ കൈമാറ്റം, സംയുക്ത പരിശീലന പരിപാടികൾ, സൈനിക അഭ്യാസങ്ങൾ എന്നിവയിലൂടെ പ്രതിരോധ ശേഷി വികസിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.

Published

|

Last Updated

റിയാദ് | സഊദിയും പാകിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാൻ വ്യോമസേനയുടെ ആദ്യ സംഘം സഊദി അറേബ്യയിലെത്തി. യുദ്ധവിമാനങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം കിഴക്കൻ പ്രവിശ്യയിലെ കിംഗ് അബ്ദുൽ അസീസ് വ്യോമതാവളത്തിലാണ് എത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച തന്ത്രപരമായ പരസ്പര പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്ന് സഊദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

സംയുക്ത സൈനിക ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള പ്രവർത്തന സന്നദ്ധത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഈ പങ്കാളിത്തം സുപ്രധാന പങ്കുവഹിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

വൈദഗ്ധ്യ കൈമാറ്റം, സംയുക്ത പരിശീലന പരിപാടികൾ, സൈനിക അഭ്യാസങ്ങൾ എന്നിവയിലൂടെ പ്രതിരോധ ശേഷി വികസിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. സഊദിയും പാകിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് പുതിയ സൈനിക സഹകരണം. 2025 സെപ്റ്റംബറിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഈ പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്.

Summary

The first batch of Pakistan Air Force personnel and fighter jets has arrived at King Abdulaziz Air Base in Saudi Arabia’s Eastern Province following a strategic defense agreement signed in September 2025. This deployment aims to enhance joint military coordination, operational readiness, and regional security between the two nations. The Saudi Ministry of Defense highlighted that this cooperation reflects the deep-rooted strategic ties and commitment to mutual defense capabilities.

Latest