Kerala
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; എ പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം
പത്തനംതിട്ട| തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. അത് കണക്കിലെടുത്ത് ജില്ലാ കമ്മിറ്റിയോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതാണ് സസ്പെന്‍ഷനിലെത്തിച്ചത്.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി എന്ന ആരോപണം ഉയര്‍ന്ന ഘട്ടത്തിലൊന്നും സിപിഎം പദ്മകുമാറിനെതിരെ നടപടിക്ക് തയ്യാറായിരുന്നില്ല. നടപടി എത്രകാലത്തേക്കാണെന്ന് വ്യക്തമല്ല. മുതിര്‍ന്ന നേതാവ് തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്.
ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ചേര്‍ന്നിരുന്നു. പുറത്താക്കല്‍ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും സസ്പെന്‍ഷനില്‍ ഒതുക്കുകയായിരുന്നു. നടപടി വരുന്ന പക്ഷം പലതും തുറന്നുപറയേണ്ടി വരുമെന്ന് പദ്മകുമാര്‍ അടുത്ത സുഹൃത്തുക്കളോട് കഴിഞ്ഞ ദിവസങ്ങളില്‍ സൂചന നല്‍കിയിരുന്നു.
Content Highlights:
The CPM has suspended senior leader and former Travancore Devaswom Board president A Padmakumar from the party. The decision was taken during a district committee meeting attended by Thomas Isaac following assembly election setbacks. The state leadership had directed the district unit to initiate disciplinary action against him.







