Connect with us

Kerala

കേള്‍വി പരിമിതിയുള്ള കുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടു; തിരുവനന്തപുരം ശ്രീകാരുണ്യ മിഷന്‍ അഗതി മന്ദിരത്തിനെതിരെ പരാതി

കുട്ടി ജന്മനാ ബദിരയും മൂകയുമാണ്. ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 13 കാരിയെ ശ്രീകാരുണ്യ മിഷന്‍ ഹോമില്‍ പാര്‍പ്പിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം ശ്രീകാരുണ്യ മിഷന്‍ അഗതി മന്ദിരത്തിനെതിരെ പരാതി. കേള്‍വി പരിമിതിയുള്ള അനാഥ കുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടതായാണ് പരാതി. കുട്ടിക്ക് എകദേശം 13 വയസാണുള്ളത്. കുട്ടിയുടെ കയ്യില്‍ നീരും പാടുകളുമുണ്ട്.

കുട്ടി ജന്മനാ ബദിരയും മൂകയുമാണ്. ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 13 കാരിയെ ശ്രീകാരുണ്യ മിഷന്‍ ഹോമില്‍ പാര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കെട്ടിയിട്ടതാണെന്നാണ് അഗതി മന്ദിരത്തിലെ അധികൃതര്‍ പറയുന്നത്. കുട്ടി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലു മാസം മുമ്പാണ് കുട്ടിയെ ട്രെയിനില്‍ നിന്ന് ലഭിച്ചത്

വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സി ഡബ്ല്യു സി) ചെയര്‍മാന്‍ റിപ്പോര്‍ട്ട് തേടി. ഇത് സി ഡബ്ല്യു സി അംഗീകൃത സ്ഥാപനമാണ്.

Content Highlights:
A 13 year old speech impaired girl was allegedly tied up with ropes at the Sreekarunya Mission home in Thiruvananthapuram. Orphanage authorities claimed they restrained her to prevent her from running away from the shelter. The Child Welfare Committee has sought an immediate report on the incident.

 

Latest