Connect with us

Kerala

ബംഗാളിലെ ആള്‍ക്കൂട്ട കൊലപാതകം; അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി  | പശ്ചിമബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും കത്തുനല്‍കി.

സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കുല്‍ത്തലിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഭാഷ അറിയാത്തതിനാല്‍ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കാന്‍ കഴിയാത്തതാണ് ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചും ഒരു നിരപരാധിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതും. നിസഹായനായ വ്യക്തിക്ക് സഹായം നല്‍കുന്നതിന് പകരം അദ്ദേഹത്തെ മോഷ്ടാവായി സംശയിച്ചാണ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.മനസാക്ഷിയെ നടുക്കുന്ന സംഭവമാണിത്.

ഇത്തരത്തില്‍ ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്ന പ്രവണത നിയമവാഴ്ചയ്ക്ക് ഗുരുതര ഭീഷണിയാണ്. ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയപ്പെട്ട് ഇനിയൊരു മനുഷ്യജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം തടയേണ്ടതുണ്ട്. പശ്ചിമ ബംഗാള്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തി ചിലരെ അറസ്റ്റ് ചെയ്‌തെങ്കിലും ഈ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Content Highlights:
AICC General Secretary KC Venugopal has demanded a detailed probe into the tragic mob lynching of a youth in West Bengal. The incident occurred in Kulthali after a helpless man was mistaken for a thief due to language barriers. Venugopal urged the Central Home Ministry and state authorities to ensure strict legal action against all perpetrators.

 

Latest