Eduline
ചരിത്ര വിദ്യാർഥികളാണോ ഫെലോഷിപ്പ് നേടാം
രണ്ട് വർഷമാണ് കാലാവധി
ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ഐ സി എച്ച് ആർ) 2025-26 അക്കാദമിക് വർഷത്തെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ചരിത്രത്തിൽ പഠനം നടത്തുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകു. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലുള്ള ഓട്ടോണമസ് ബോഡിയാണ് ന്യൂഡൽഹിയിലുള്ള ഐ സി എച്ച് ആർ. മുഴുസമയ ഗവേഷണത്തിനാണ് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നൽകുന്നത്. 80 പേർക്കാണ് അവസരം. രണ്ട് വർഷമാണ് കാലാവധി. ആവശ്യമെങ്കിൽ സ്‌റ്റൈപെൻഡില്ലാതെ ഒരുവർഷം കൂടി നീട്ടാം.
പ്രതിമാസം 17,600 രൂപയും കണ്ടിൻജൻസി ഗ്രാന്റായി വർഷത്തിൽ 16,500 രൂപയും സ്‌റ്റൈപെൻഡായി ലഭിക്കും. ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ പിഎച്ച് ഡിക്ക് രജിസ്റ്റർ ചെയ്തവരായിരിക്കണം അപേക്ഷകർ.
തിരഞ്ഞെടുപ്പ്
രണ്ട് ഘട്ടമായി നടത്തുന്ന ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തി ന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒബ്ജക്ടിവ് മാതൃ കയിലാണ് പരീക്ഷ. തിരഞ്ഞെടുത്ത സ്‌പെഷ്യലൈസേഷനിൽനിന്ന് (പ്രാചീനം, മധ്യകാലം, ആധുനികം) നൂറ് ചോദ്യമുണ്ടാകും. ശരിയുത്തരത്തിന് ഒരുമാർക്ക് ലഭിക്കും. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കില്ല. ഡൽഹി, ബെംഗളൂരു ഗുവാഹത്തി, പുണെ എന്നിവിടങ്ങളിലായിരിക്കും പരീക്ഷ.
ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് അഭിമുഖമുണ്ടാകും. ചെയ്തുകൊണ്ടിരിക്കുന്ന പിഎച്ച് ഡി റിസർച്ച് പേപ്പർ അവതരണവും അഭിമുഖവുമായിരിക്കും രണ്ടാംഘട്ടത്തിൽ നടക്കുക. 60 മാർക്കിനാണ് പരീക്ഷ. ന്യൂഡൽഹി ഐ സി എച്ച് ആർ ഹെഡ്ക്വാർട്ടേഴ്സിൽ ഹൈബ്രിഡ് മോഡിലായിരിക്കും അഭിമുഖം. തീയതിയുൾപ്പെടെ പിന്നീട് പ്രസിദ്ധീകരിക്കും. അപേക്ഷാഫീസ്: 500 രൂപ
അപേക്ഷ
ഐ സി എച്ച് ആർ വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ ഹാർഡ് കോപ്പി തപാലിലും അയക്കണം. വിലാസം: The Member Secretary, Indian Council of Historical Research, 35, Ferozeshah Road, New Delhi-110001.
ഓൺലൈനായി അപേക്ഷി ക്കേണ്ട അവസാന തീയതി നാളെ. തപാലായി അയക്കേ ണ്ട അവസാന തീയതി ഈ മാസം 17. വിവരങ്ങൾക്ക് വെബ്‌സൈറ്റ്: ichr.ac.in.






