Eduline
മെഡിസിൻ: മികച്ച വിദേശ സർവകലാശാലകൾ അറിയാം പഠിക്കാം
ഉയർന്ന റാങ്കുള്ള ആഗോള സർവകലാശാലകളിൽ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നത് കരിയറിന് കൂടുതൽ ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.
വിദേശത്ത് മെഡിക്കൽ പഠനത്തിന് പോകാനായി തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പര്യസങ്ങളിൽ വഞ്ചിതരാകാതെ ഉയർന്ന റാങ്കുള്ള ആഗോള സർവകലാശാലകൾ കണ്ടെത്തി പഠനം നടത്തുന്നതായിരിക്കും അഭികാമ്യം. വിഷയാധിഷ്ഠിത പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ലോകമെമ്പാടുമുള്ള സർവകലാശാലകൾ റാങ്കിംഗ് നൽകുന്നത്. ഉയർന്ന റാങ്കുള്ള ആഗോള സർവകലാശാലകളിൽ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നത് കരിയറിന് കൂടുതൽ ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.
ഈ വർഷത്തെ ക്യു എസ് വേൾഡ് യൂനിവേഴ്‌സിറ്റി റാങ്കിംഗിൽ ലോകത്താകമാനമുള്ള പത്ത് മെഡിക്കൽ കോളജുകളാണ് ആദ്യ പത്തിൽ ഇടംപിടിച്ചത്. 96.7 പോയിന്റ്നേടി ഹാർവാർഡ് യൂനിവേഴ്‌സിറ്റിയാണ് റാങ്കിംഗി ൽ ഒന്നാം സ്ഥാനം നേടിയത്. ഓക്‌സ്‌ഫോർഡ്, സ്റ്റാൻഫോർഡ് യൂനിവേഴ്‌സിറ്റികൾ രമണ്ടും മൂന്നും സ്ഥാനം നേടി.
മികച്ച 10 സർവകലാശാലകൾ
- ഹാർവാർഡ് യൂനിവേഴ്‌സിറ്റി (യുനൈറ്റഡ് സ്റ്റേറ്റ്‌സ്)
- ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി (യുനൈറ്റഡ് കിംഗ്ഡം)
- സ്റ്റാൻഫോർഡ് യൂനിവേഴ്‌സിറ്റി (യുനൈറ്റഡ് സ്റ്റേറ്റ്‌സ്)
- ജോൺസ് ഹോപ്കിൻസ് യൂനിവേഴ്‌സിറ്റി (യുനൈറ്റഡ് സ്റ്റേറ്റ്‌സ്)
- കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി (യുനൈറ്റഡ് കിംഗ്ഡം)
- യു സി എൽ (യുനൈറ്റഡ് കിംഗ്ഡം)
- ഇംപീരിയൽ കോളജ് ലണ്ടൻ (യുനൈറ്റഡ് കിംഗ്ഡം)
- കാലിഫോർണിയ സർവകലാശാല, സാൻ ഫ്രാൻസിസ്‌കോ (യുനൈറ്റഡ് സ്റ്റേറ്റ്‌സ്)
- യേൽ യൂനിവേഴ്‌സിറ്റി (യുണൈറ്റഡ് സ്റ്റേറ്റ്‌സ്)
- കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് (സ്വീഡൻ)
- ലോകത്ത് മെഡിക്കൽ വിദ്യാഭ്യാസത്തിൽ മുന്നിട്ട് നിൽക്കുന്നത് യു എസും യു കെയുമാണ്.





