Kerala
തൃശൂര്‍ പൂരത്തിന് തുടക്കം; എഴുന്നള്ളിപ്പുകള്‍ തുടങ്ങി: കനത്ത സുരക്ഷ ഒരുക്കി പോലീസ്
വൈകീട്ട് അഞ്ചരയോടെയാണ് കുടമാറ്റം

തൃശൂര്‍ | തൃശൂര്‍ പൂരത്തിന് തുടക്കം. പുലര്‍ച്ചെ അഞ്ചരയോടെ വടക്കുംനാഥ സന്നിധിയിലേക്ക്
ആദ്യ ഘടക പൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചു.ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. തുടര്‍ന്നാണ് ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവ്. 9 മണിയോടെ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്ന രാമചന്ദ്രന്‍ പൂര ദിവസം തെക്കേനടയിലൂടെ ആദ്യം പുറത്തിറങ്ങും.
വൈകീട്ട് അഞ്ചരയോടെയാണ് കുടമാറ്റം.നാളെ പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട്. പൂരം പ്രമാണിച്ച് നഗരത്തില്‍ ഉള്‍പ്പടെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും രാവിലെ ആറുമുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങി.
പൂരം അവസാനിക്കുന്നതുവരെ യാതൊരുവിധ വാഹനങ്ങളും റൗഡിലേക്ക് കടത്തിവിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് റൗഡിന്റെ ഔട്ടര്‍ റിങ്ങ് വരെയാണ് പ്രവേശനാനുമതി.