Connect with us

Kerala

തൃശൂര്‍ കണിമംഗലം വിന്‍സെന്റ് വധക്കേസ്; പ്രതികള്‍ കുറ്റക്കാര്‍

കേസില്‍ ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്കുശേഷം

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ കണിമംഗലം വിന്‍സെന്റ് വധക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ശിക്ഷ വിധിക്കും. കേസില്‍ പ്രതികളായ മനോജ് (45), ഷൈനി (50) എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തൃശൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെഎം രതീഷ് കുമാറാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2014 നവംബര്‍ 19 നാണ് മനോജും ഷൈനിയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും ചേര്‍ന്ന് കൈതക്കാടന്‍ വിന്‍സെന്റിനെയും(79) ഭാര്യ ലില്ലി വിന്‍സെന്റിനെയും (73) വീട് കയറി ആക്രമിച്ചത്. ആക്രമണത്തില്‍ വിന്‍സെന്റ് കൊല്ലപ്പെട്ടു. ആക്രണത്തിനുശേഷം പ്രതികള്‍ വീട്ടില്‍ നിന്ന് ആഭരണങ്ങളും 35000 രൂപയും കവര്‍ന്നിരുന്നു.

---- facebook comment plugin here -----

Latest