Kerala
അരീക്കോട് മാലിന്യ ടാങ്കിൽ വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
മരണം വിഷവാതകം ശ്വസിച്ച്

മലപ്പുറം | അരീക്കോട് മാലിന്യ സംസ്കരണ യൂനിറ്റിലെ ടാങ്കിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയോടെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ വിഷവാതകം ശ്വസിച്ചാണ് മരണം.
പ്ലാന്റിലെ ഒരു ടാങ്കിൽ തൊഴിലാളികൾ അകപ്പെട്ട് പോവുകയായിരുന്നു. ആദ്യം ടാങ്കിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മറ്റ് തൊഴിലാളികളെന്നാണ് സൂചന.
മൂവരെയും ഏറെ സമയം കാണാതായതോടെ മറ്റ് തൊഴിലാളികൾ അന്വേഷിച്ചപ്പോഴാണ് ടാങ്കിൽ കണ്ടെത്തിയത്. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ചവരിൽ രണ്ട് പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്.
---- facebook comment plugin here -----