Connect with us

Kerala

കസ്റ്റഡി മര്‍ദനം: നടപടി ആവശ്യപ്പെട്ട് സഭാകവാടത്തില്‍ സത്യഗ്രഹ സമരത്തിന് യു ഡി എഫ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമരം പ്രഖ്യാപിച്ചത്. എം എല്‍ എമാരായ സനീഷ് കുമാറും എ കെ എം അഷ്‌റഫുമാണ് സത്യഗ്രഹമിരിക്കുക.

Published

|

Last Updated

തിരുവനന്തപുരം | കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് നിയമസഭയ്ക്കു മുമ്പില്‍ സത്യഗ്രഹ സമരത്തിന്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമരം പ്രഖ്യാപിച്ചത്. എം എല്‍ എമാരായ സനീഷ് കുമാറും എ കെ എം അഷ്‌റഫുമാണ് സത്യഗ്രഹമിരിക്കുക.

ക്രൂരമായ കസ്റ്റഡി മര്‍ദനം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം നടത്താനാണ് പ്രതിപക്ഷ തീരുമാനം.

വിഷയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തില്‍ രണ്ടര മണിക്കൂറിലധികം നീണ്ട ചര്‍ച്ചയാണ് സഭയില്‍ നടന്നത്. പിന്നീട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

 

---- facebook comment plugin here -----

Latest