Connect with us

Eranakulam

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി; തിരച്ചില്‍ ഊര്‍ജിതം

ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീന്‍ എന്നിവരെയാണ് കാണാതായത്.

Published

|

Last Updated

കൊച്ചി | ഫോര്‍ട്ട് കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായതായി പരാതി. ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീന്‍ എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. കുട്ടികള്‍ ട്രെയിനില്‍ കയറിപ്പോയെന്നാണ് സംശയം. ഈ വിവരം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

മട്ടാഞ്ചേരി ടി ഡി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് മുഹമ്മദ് അഫ്രീദും ആദില്‍ മുഹമ്മദും. അഫ്രീദിന്റെ സഹോദരനും മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ് മുഹമ്മദ് ഹഫീസ്.

ഇന്ന് രാവിലെ 11 മണിയോടെയാണ് വിദ്യാര്‍ഥികളെ കാണാതായത്. കുട്ടികളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിനൊപ്പം ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്.

 

Latest