Connect with us

kashmir clash

കശീമിരില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

സൈനിക ക്യാമ്പിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരും കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈകര്‍ക്ക് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റു. സൈനിക ക്യാമ്പിലേക്ക് നുഴുഞ്ഞുകയറിയ രണ്ട്  ഭീകരരെ സൈന്യം വധിച്ചു.

രജൗരിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള പര്‍ഗലിലെ സൈനിക ക്യാമ്പിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ട് ഭീകരര്‍ ആര്‍മി വേലി ചാടിക്കടന്ന് എത്തുകയായിരുന്നു. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരര്‍ എത്തിയത്. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.   ഇപ്പോള്‍ ഏറ്റുമുട്ടല്‍ പൂര്‍ത്തിയായതായി സൈന്യം അറിയിച്ചു. പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട് . കൂടുതല്‍ സൈനികരെ തിരച്ചിലിനായി അയച്ചതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.