Kerala
മദ്യപിച്ച് ചീത്ത വിളിച്ചത് ചോദ്യം ചെയ്തു; ശ്രീകാര്യത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു
ഇവരുടെ അയല്‍വാസിയായ സഞ്ജയും സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമിച്ചത്.

തിരുവനന്തപുരം|ശ്രീകാര്യത്ത് മദ്യപിച്ച് ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന് മദ്യപസംഘം മൂന്നുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ചു. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയല്‍വാസിയായ സഞ്ജയും സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവമുണ്ടായത്.
രാജേഷിന് കൈയിലും രതീഷിന് മുതുകത്തും രഞ്ജിത്തിന് കാലിനുമാണ് കുത്തേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യപ്രതി സഞ്ജയ് ഒളിവിലാണെന്ന് ശ്രീകാര്യം പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----