Kuwait
ഡീസല്‍ മോഷ്ടിച്ചു വില്പന കുവൈത്തില്‍ സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍
ആട് മേയ്ക്കല്‍ മറയാക്കിയാണ് രണ്ട് ഇന്ത്യകാരുടെ സഹായത്തോടെ ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്.
		
      																					
              
              
            കുവൈത്ത് സിറ്റി | എണ്ണക്കമ്പനിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചു വില്പന നടത്തിവന്ന രണ്ട് ഇന്ത്യക്കാരെയും ഒരു സ്വദേശിയെയും അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ പിടികൂടി. ഇവര്‍ മോഷ്ടിക്കുന്ന ഡീസല്‍ വഫറമേഖലയില്‍ ഉള്ള ട്രക്ക് ഡ്രൈവര്‍മാര്‍ക്കാണ് വിറ്റിരുന്നത്.
എണ്ണകമ്പനിയില്‍ ജോലി ചെയ്യുന്ന ഒരുജീവനക്കാരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഉദ്ദ്യോഗസ്ഥര്‍ ഇവരെ വലയിലാക്കുകയായിരുന്നു. ആട് മേയ്ക്കല്‍ മറയാക്കിയാണ് രണ്ട് ഇന്ത്യകാരുടെ സഹായത്തോടെ ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. മോഷ്ടിച്ചെടുക്കുന്ന ഡീസല്‍ പ്രത്യേക വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചായിരുന്നു ഇവരുടെ കച്ചവടം.
ഓരോ ഇടപാടിലും ഇരുന്നൂര്‍ ദിനാര്‍ വീതം തൊഴിലാളികള്‍ക്ക് നല്‍കിയും ബാക്കി തുക വീതം വെച്ചുമാണ് ഇവര്‍ കച്ചവടം നടത്തിവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഇവര്‍ മൊഴി നല്‍കിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



