National
കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
പുല്‍വാമ ജില്ലയിലെ അവന്തിപുരയിലാണ് ഏറ്റുമുട്ടലുണ്ടായത്

ശ്രീനഗര്‍| ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന് സുരക്ഷാ സേന അറിയിച്ചു.
പുല്‍വാമയിലെ അവന്തിപുര സെക്ടറിലെ നഗ്‌ബേരന്‍ വനമേഖലയിലാണ് സുരക്ഷാ സേനയും ഭീകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ വെടിയുതിര്‍ത്തിനെ തുടര്‍ന്ന് സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു. പ്രദേശത്ത് ഭീകരര്‍ക്കായി സൈന്യവും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.
---- facebook comment plugin here -----