Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എസ്‌ഐടി
അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി എച്ച് വെങ്കിടേഷ്, എസ് ശശിധരന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എസ്‌ഐടി. അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി എച്ച് വെങ്കിടേഷ്, എസ് ശശിധരന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. വി എസ് എസ് സിയില്‍ നിന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ഉള്‍പ്പെടെയാണ് സമര്‍പ്പിച്ചിരിക്കുന്നത്. വാജി വാഹനം, കൊടിമരം പുനഃസ്ഥാപിക്കല്‍ എന്നീ കാര്യങ്ങളിലെ സംശയങ്ങളും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കും.
അതേസമയം ശബരിമലയില്‍ നിന്ന് മോഷണം പോയ സ്വര്‍ണത്തിന്റെ അളവ് കൂടിയേക്കും. നിലവില്‍ ഉറപ്പിച്ചത് 585 ഗ്രാം (74 പവന്‍) സ്വര്‍ണത്തിന്റെ മോഷണമണ്. ഇതിന്റെ ഇരട്ടിയിലേറെ നഷ്ടപ്പെട്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സ്വര്‍ണപ്പാളികളുടെ താരതമ്യ പരിശോധനയിലാണ് ഇക്കാര്യ വ്യക്തമാകുന്നത്.

