National
കശ്മീരില്‍ മൂന്ന് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു
ഒരു പോലീസുകാരന് പരുക്കേറ്റു.
		
      																					
              
              
            ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാം, അനന്ത്‌നാഗ് ജില്ലകളിലെ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് തീവ്രവാദികളെ വധിച്ചതായി പോലീസ് അറിയിച്ചു. ഒരു പോലീസുകാരന് പരുക്കേറ്റു. അനന്ത്‌നാഗിലെ നൗഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് പോലീസുകാരന് പരുക്കേറ്റത്.
അനന്ത്‌നാഗിലെ ഏറ്റുമുട്ടല്‍ അവസാനിച്ചയുടനെ കുല്‍ഗാമിലെ മിര്‍ഹാമ ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



