Kerala
മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; അഞ്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
സഹപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത എഎച്ച്ഒയ്‌ക്കെതിരെയും നടപടി

തിരുവനന്തപുരം | വിവിധയിടങ്ങളിലായി മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ നാല് പേര് ഉള്‍പ്പെടെ അഞ്ച് കെ എസ് ആര്‍ ടി സി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് ഡ്രൈവര്‍മാര്‍ക്കും ഒരു ഡിപ്പോ ജീവനക്കാരനുമെതിരെയാണ് നടപടി. സഹപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത എ ടി ഒ യെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയിലെ വി രാജേഷ് കുമാര്‍, കോട്ടയം വൈക്കം യൂനിറ്റിലെ സി ആര്‍ ജോഷി, അടുക്കി തൊടുപുഴ യൂനിറ്റിലെ സിജോ സി ജോണ്‍ എന്നീ ഡ്രൈവര്‍മാരെയും പത്തനംതിട്ട ഗാരേജിലെ ജീവനക്കാരന്‍ വി ജെ പ്രമോദിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞമാസം 13 ന് തൃപ്പൂണിത്തുറ പോലീസ് നടത്തിയ വാഹനപരിശോധനയില്‍ രണ്ടു കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. അതിനു ശേഷം പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മദ്യപിക്കില്ലെന്ന് ഇവരെക്കൊണ്ട് ആയിരം തവണ എഴുതിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചത്.