Connect with us

National

മൂന്ന് ദിവസത്തെ സന്ദര്‍ശനം; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ബഹ്‌റൈനിലേക്ക്

ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ ഒന്ന് വരെയാണ് മുരളീധരന്‍ ബഹ്റൈന്‍ സന്ദര്‍ശനം നടത്തുക.

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ബഹ്‌റൈന്‍ സന്ദര്‍ശനം നാളെമുതല്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ ബഹ്റൈന്‍ മന്ത്രിമാരുമായും വിശിഷ്ട വ്യക്തികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ ഒന്ന് വരെയാണ് മുരളീധരന്‍ ബഹ്റൈന്‍ സന്ദര്‍ശനം നടത്തുക. അദ്ദേഹത്തിന്റെ ആദ്യ ബഹ്റൈന്‍ സന്ദര്‍ശനമാണിത്.

ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുമായി അദ്ദേഹം ആശയവിനിമയം നടത്തും. കണക്കുകള്‍ പ്രകാരം ഏകദേശം 3,50,000 ഇന്ത്യക്കാരാണ് ബഹ്റൈനിലുള്ളത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയും ബഹ്റൈന്‍ സര്‍ക്കാരും തമ്മില്‍ മികച്ച രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ബന്ധമാണുള്ളത്.

ഇരു രാജ്യങ്ങളും തങ്ങളുടെ വിജയകരമായ നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി 2021ല്‍ ആഘോഷിക്കുകയാണ്. ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിനാണ് ബഹ്റൈനുമായി ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളത്.

 

 

Latest