Kerala
അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
മൂന്നുപേര്‍ക്ക് പരിക്കേറ്റു
റന്നി| പി.എം റോഡില്‍ അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മിലിടിച്ച് കര്‍ണാടക സ്വദേശി മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. രണ്ട് പേരെ നിസ്സാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയില്‍ നിന്നും വന്ന മിനിബസും റാന്നി ഭാഗത്തുനിന്ന് വന്ന കാറുമാണ് അപകടത്തില്‍പെട്ടത്. കാര്‍ തകര്‍ന്ന് തരിപ്പണമായി. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് മരിച്ച ആളെ പുറത്തെടുത്തത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു.
---- facebook comment plugin here -----




