Connect with us

Kerala

തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്

രക്തയോട്ടം കൂട്ടാന്‍ ഇടുപ്പ് എല്ലിലായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്

Published

|

Last Updated

തിരുവനന്തപുരം| പാളയത്തെ ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലില്‍ തുളഞ്ഞുകയറുകയായിരുന്നു. മലയിന്‍കീഴ് സ്വദേശി ജിജിന്‍ ജോസിനാണ് ദുരനുഭവം ഉണ്ടായത്. രക്തയോട്ടം കൂട്ടാന്‍ ഇടുപ്പ് എല്ലിലായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്. ജിജിന്റെ പരാതിയില്‍ കന്‍ോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ 17 നായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം എല്ലിന്റെ ഭാഗത്തെ വേദന മാറാതായതോടെയാണ് ജിജിന്‍ വീണ്ടും ആശുപത്രിയില്‍ എത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയക്കിടെ ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു എന്ന് മനസിലാക്കിയത്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും അത് എല്ലിന്റെ ഭാഗമായി കഴിഞ്ഞെന്നുമായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പരാതിയുമായി ജിജിന്‍ എത്തിയത്.

 

Latest