Connect with us

Kerala

ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

Published

|

Last Updated

അടൂര്‍ \  ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഇതില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.ആലപ്പുഴ മണ്ണഞ്ചേരി ചെറുവേലില്‍ അഷ്‌കറിനെ (18)യും സംഘത്തേയുമാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.മറ്റുള്ള രണ്ടു പേര്‍ക്കെതിരെ ജുവനൈല്‍ നിയമപ്രകാരം നടപടി സ്വീകരിച്ചു. പ്രായ പൂര്‍ത്തിയാകാത്ത ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് ഏനാത്ത് പൊലീസ് പറഞ്ഞു.

പുതുശ്ശേരിഭാഗം മായായക്ഷിക്കാവ് ദേവീ ക്ഷേത്രത്തിനു മുന്നിലെ കാണിക്ക വഞ്ചിയാണ് ഇവര്‍ കുത്തിതുറന്ന് പണം മോഷ്ടിച്ചത്. മോഷണം നടത്തും മുന്‍പ് ക്ഷേത്രത്തിനു സമീപത്തെ വൈദ്യുതി ബന്ധം ഫ്യൂസുകള്‍ ഊരിമാറ്റി വിച്ഛേദിച്ചിരുന്നു. അഷ്‌കറാണ് മോഷണത്തിന് നേതൃത്വം നല്‍കുന്നത്. കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതിനും വാഹനം മോഷ്ടിച്ചതിനും അഷ്‌കറിനെതിരെ കേസുകളുണ്ട്. ഏനാത്ത് എസ്എച്ച്ഒ അമൃത്സിങ് നായകം,എസ് ഐ ആര്‍ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തെളിവെടുപ്പിനു ശേഷം അഷ്‌കറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.