Connect with us

Kerala

ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി യുവതിയും യുവാവും മരിച്ചു

നവീന്റെ ജന്‍മദിനമായിരുന്നു ഇന്ന്.

Published

|

Last Updated

തിരുവനന്തപുരം| തിരുവല്ല വാഹനാപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ എന്നിവരാണ് മരിച്ചത്. ഐ ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

മൃദുല അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു, നവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നവീന്റെ ജന്‍മദിനമായിരുന്നു ഇന്ന്.

Content Highlights:
Two IT employees were killed in a tragic bike accident near Thiruvallam on Kovalam road. Ernakulam native Naveen Sibi and Thodupuzha native Mridula Anna Ommen died after their bike hit a divider. Mridula died at the scene while Naveen passed away at the hospital on his birthday.

Latest