Kerala
പൊന്നാനി ബലാത്സംഗക്കേസില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം; മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍
അതിജീവിതയുടെ പരാതിയിലാണ് നടപടി
മലപ്പുറം| പൊന്നാനി ബലാത്സംഗക്കേസില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി പൊന്നാനി മജിസ്‌ട്രേറ്റ് കോടതി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം. കേസില്‍ മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകും. അതിജീവിതയുടെ പരാതിയിലാണ് നടപടി.
മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡി വൈ എസ് പി വി വി ബെന്നി, എസ്എച്ച്ഒ വിനോദ് വലിയാറ്റൂര്‍ എന്നിവര്‍ പ്രതികളാകും. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.
2022 ജനുവരിയിലാണ് അതിജീവിതയുടെ പരാതിക്കാധാരമായ കുറ്റകൃത്യം നടന്നത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ അതിജീവിത പൊന്നാനി പോലീസിനെ സമീപിച്ചിരുന്നു.
തുടര്‍ന്ന് എസ്എച്ച്ഒ വിനോദ് വലിയാറ്റൂര്‍ അതിജീവിതയുടെ വീട്ടിലെത്തി. വീട്ടിലെത്തിയ വിനോദ് അതിജീവിതയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് ഡി വൈ എസ് പി വി വി ബെന്നി അതിജീവിതയെ ആക്രമിക്കുകയും ചെയ്തു. പരാതി നല്‍കാന്‍ എത്തുമ്പോഴാണ് മലപ്പുറം എസ് പി സുജിത് ദാസ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.
Content Highlights: The Ponnani Magistrate Court has directed the registration of an FIR and investigation against three top police officers in a rape case. Former Malappuram SP Sujith Das, DYSP VV Benni, and SHO Vinod Valiyattoor are the accused named in the complaint. The case is based on a victim’s petition.





