Connect with us

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം; പുറത്തിറങ്ങാനാവില്ല

കാപ്പാ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സുഗതന് പുറത്തിറങ്ങാനാകൂ.

Published

|

Last Updated

തിരുവനന്തപുരം| ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം. സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകീട്ട് അഞ്ച് മണി മുതല്‍ ജൂലൈ 14ന് രാത്രി ഒന്‍പത് മണി വരെയാണ് ജാമ്യം. നെടുമങ്ങാട് കോടതിയുടേതാണ് വിധി. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഇടക്കാല ജാമ്യം.

എന്നാല്‍, കാപ്പാ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സുഗതന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകൂ. ഇപ്പോള്‍ ലഭിച്ച ജാമ്യ ഉത്തരവുമായി സുഗതന്‍ ഹൈക്കോടതിയെ സമീപിക്കണം. ഹൈക്കോടതിയില്‍ നിന്ന് കാപ്പാ കേസില്‍ കൂടി ഇടക്കാല ജാമ്യം ലഭിച്ചാല്‍ മാത്രമേ സത്യപ്രതിജ്ഞയ്ക്കായി പുറത്തിറങ്ങാനാവൂ.

11 മണിക്ക് കോര്‍പ്പറേഷനില്‍ എത്തി സത്യ പ്രതിജ്ഞ ചെയ്ത് 11.30ന് അവിടെനിന്ന് പുറത്തിറങ്ങണമെന്നാണ് ജാമ്യ വ്യവസ്ഥ. മറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല. ജാമ്യം നല്‍കാതിരിക്കുന്നത് ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗണ്‍സിലര്‍മാരില്‍ ഒരാളാണ് ആര്‍ സുഗതന്‍. ഗുരുദേവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മറ്റുള്ള കൗണ്‍സിലര്‍മാര്‍ നേരത്തെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജയിലിലായതിനാല്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാനായില്ല. വട്ടിയൂര്‍ക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ് ആര്‍ സുഗതന്‍.

Content Highlights:
Jailed BJP councillor R Sugathan has been granted interim bail by the Nedumangad court to take his oath of office. He must furnish a bond of one lakh rupees and two personal solvent sureties for the temporary release. However, he can only step out if the High Court grants bail in his pending KAAPA case.

 

---- facebook comment plugin here -----

Latest