Business
TODAY'S GOLD RATE| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
വെള്ളിവിലയില്‍ ഇടിവ് രേഖപ്പെടുത്തി.
കൊച്ചി| നാലുദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 13130 രൂപയായി(Today’s Gold Rate). ഒരു പവന് 80 രൂപ കൂടി 1,05,040 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഇടിവ് തുടരുകയാണ്. ട്രോയ് ഔണ്‍സിന് 13.44 ഡോളര്‍ ഇടിഞ്ഞ് 4,059.22 ഡോളറായി. 0.33 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.
അതേസമയം, വെള്ളിവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും കിലോക്ക് 10,000 രൂപയുമാണ് കുറഞ്ഞത്.
ഇന്നലെ സ്വര്‍ണത്തിന് രണ്ടു പ്രാവശ്യം വില കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 70 രൂപയും ഉച്ചക്ക് ശേഷം 125 രൂപയുമാണ് കുറഞ്ഞത്. 13,120 രൂപ ഗ്രാമിനും പവന് 1,04,960 രൂപയുമായിരുന്നു വിപണി അവസാനിപ്പിക്കുമ്പോഴുള്ള വില.
സംസ്ഥാനത്ത് ഈ വര്‍ഷം ജനുവരി 29നാണ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു വില.
ശ്രദ്ധിക്കുക: നാലുദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് വിപണിയിൽ gold price today നേരിയ തോതിൽ വർധിച്ചിരിക്കുകയാണ്. ആഗോള വിപണിയിലെ ചലനങ്ങൾക്കിടയിലും today gold rate വീണ്ടും ഉയരുന്നത് ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരേപോലെ ബാധിക്കുന്നുണ്ട്. നിലവിലെ gold price analysis പരിശോധിക്കുമ്പോൾ വിപണിയിലെ അസ്ഥിരത വ്യക്തമാണ്. ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്കായി gold loan ആശ്രയിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. വിപണി കൃത്യമായി വിശകലനം ചെയ്യാതെ loan against gold പോലുള്ള സേവനങ്ങൾക്ക് മുതിരുന്നത് ഭാവിയിൽ വലിയ ബാധ്യത വരുത്തിവെച്ചേക്കാം. സാമ്പത്തിക അടിയന്തിരാവസ്ഥകളിൽ മാത്രം അവസാന ആശ്രയമായി gold loan apply ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുക, ഒപ്പം നിലവിലെ gold rate നിരക്കുകൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുക.
Content Highlights:
Kerala gold price witnessed a slight increase today after declining for four consecutive days. The price of one sovereign gold rose by 80 rupees to touch 105040 rupees. Meanwhile silver prices recorded a drop with 10 rupees decrease per gram in the local market.


