Connect with us

UAE

വിദേശ നിക്ഷേപത്തിൽ യു എ ഇ കുതിപ്പ്: ഒഴുകിയെത്തിയത് 17,730 കോടി ദിർഹം

ആഗോളതലത്തിൽ ഒമ്പതാം സ്ഥാനം

Published

|

Last Updated

അബൂദബി| യു എ ഇയിലേക്ക് കഴിഞ്ഞ വർഷം ഒഴുകിയെത്തിയത് 17,730 കോടി ദിർഹമിന്റെ റെക്കോർഡ് വിദേശ നിക്ഷേപം. വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനത്തേക്ക് രാജ്യം ഉയർന്നു. ഐക്യരാഷ്ട്രസഭയുടെ ട്രേഡ് ആൻഡ് ഡെവലപ്മെന്റ്ഓർഗനൈസേഷൻ പുറത്തുവിട്ട 2026 ലെ വേൾഡ് ഇൻവെസ്റ്റ്മെന്റ്  റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

മുൻവർഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ നാലാം വർഷമാണ് വിദേശ നിക്ഷേപത്തിൽ യു എ ഇ റെക്കോർഡ് നേട്ടം കൈവരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ വിദേശ നിക്ഷേപ ശേഖരം 1.17 ട്രില്യൺ ദിർഹമായി ഉയർന്നു. 2024ൽ പത്താം സ്ഥാനത്തായിരുന്ന യു എ ഇ ഇത്തവണ ഒമ്പതാം സ്ഥാനത്തേക്ക് മുന്നേറിയതായും ഗ്രീൻഫീൽഡ് പ്രൊജക്ടുകളുടെ എണ്ണത്തിൽ തുടർച്ചയായ മൂന്നാം വർഷവും ആഗോളതലത്തിൽ രണ്ടാം സ്ഥാനം നിലനിർത്തിയതായും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തും വ്യക്തമാക്കി. കഴിഞ്ഞ വർഷം മാത്രം 1,562 പുതിയ പ്രൊജക്ടുകളാണ് രാജ്യത്ത് ആരംഭിച്ചത്.

നിർമാണ മേഖലയിലാണ് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപമെത്തിയത് (30 ശതമാനം). ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രംഗത്തെ മുന്നേറ്റത്തിന്റെ ഭാഗമായി കമ്മ്യൂണിക്കേഷൻ മേഖല 29 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖല ഏഴ് ശതമാനവും നിക്ഷേപം ആകർഷിച്ചു. അബൂദബിയിൽ ജി 42 മായി സഹകരിച്ച് ഓപ്പൺ എ ഐ വികസിപ്പിക്കുന്ന വൺ ജി ഡബ്ല്യു എ ഐ കമ്പ്യൂട്ട് ക്ലസ്റ്ററായ സ്റ്റാർഗേറ്റ് യു എ ഇ ഇതിൽ പ്രധാന പങ്കുവഹിച്ചു. പുതിയ പദ്ധതികളിലൂടെ ഗതാഗതം, ഐ ടി, ധനകാര്യം തുടങ്ങിയ മേഖലകളിലായി 65,000 ലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

2031 ഓടെ വാർഷിക വിദേശ നിക്ഷേപം 24,000 കോടി ദിർഹമായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് യു എ ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി പറഞ്ഞു. നിക്ഷേപങ്ങളെ കൂടുതൽ ആകർഷിക്കുന്നതിനായി കഴിഞ്ഞ വർഷം നവംബറിൽ 3,670 കോടി ദിർഹമിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ്ഫണ്ടിനും യു എ ഇ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു.

Content Highlights:
UAE recorded a record 177.3 billion Dirhams in foreign direct investment last year, ranking 9th globally. According to the 2026 World Investment Report, this marks a six percent increase from the previous year. The manufacturing and digital infrastructure sectors attracted the highest investments.

Latest