Connect with us

Kerala

അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടി വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

സെന്‍സസ് ഡ്യൂട്ടി സംബന്ധിച്ച പരാതികള്‍ പരിഗണിച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിക്കാണമെന്ന് ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടി വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍. ജില്ലാതല പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ സ്റ്റേറ്റ് സെന്‍സസ് കമ്മീഷണര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

സെന്‍സസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിക്കുമ്പോള്‍ അത് അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും കുട്ടികളുടെ മൗലികമായ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടുന്നതായും കാണിച്ച് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

സെന്‍സസ് ഡ്യൂട്ടി സംബന്ധിച്ച പരാതികള്‍ പരിഗണിച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിക്കാണമെന്ന് ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. സെന്‍സസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കുന്നത് സംബന്ധിച്ച് ഒരു ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Content Highlights:
The Child Rights Commission directed that teachers census duty must not negatively impact students learning or academic schedules. This order followed multiple complaints regarding the infringement of the fundamental right to education. The commission also suggested forming a high-level committee to resolve these issues.

Latest