Kerala
വര്‍ക്കലയില്‍ നവവധു ജീവനൊടുക്കി
രണ്ട് മാസം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.
തിരുവനന്തപുരം| തിരുവനന്തപുരം വര്‍ക്കലയില്‍ നവവധു കിടപ്പു മുറിയില്‍ ജീവനൊടുക്കിയ നിലയില്‍. റാത്തിക്കല്‍ സ്വദേശിനി നാസിയയാണ് (19)ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് യുവതിയെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.
രണ്ട് മാസം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 13 ദിവസം കഴിഞ്ഞപ്പോള്‍ നാസിയയുടെ ഭര്‍ത്താവ് അന്‍സര്‍ ഗള്‍ഫിലേക്ക് മടങ്ങി പോയിരുന്നു. സംഭവത്തില്‍ വര്‍ക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights:
A 19-year-old newlywed bride was found hanging in her bedroom at Varkala in Thiruvananthapuram. The deceased has been identified as Naziya, whose husband returned to the Gulf two weeks after their wedding. Varkala police have registered a case and initiated a comprehensive investigation into the incident.




