Connect with us

Kerala

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ തര്‍ക്കം; പി വി അബ്ദുല്‍ വഹാബ് എംപി ഇറങ്ങിപ്പോയി

പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം

Published

|

Last Updated

 

പാലക്കാട്| മുഖ്യമന്ത്രി വി ഡി സതീശന്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ തര്‍ക്കം. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ പത്തുവര്‍ഷം ഒന്നും ചെയ്തില്ലെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞതിനെ വി ശിവദാസന്‍ എതിര്‍ത്തു.

എയിംസിന് കാസര്‍കോട് ചീമേനിയില്‍ സ്ഥലം കണ്ടെത്തിയെന്ന് കെ മുരളീധരന്‍ യോഗത്തെ അറിയിച്ചു. പെരിയയിലാണല്ലോ സ്ഥലം തീരുമാനിച്ചതെന്നും ചീമേനിയിലെ സ്ഥലം ആര് നിര്‍ദേശിച്ചെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. അതേസമയം, സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് പറഞ്ഞ് പി വി അബ്ദുല്‍ വഹാബ് എംപി യോഗത്തില്‍ നിന്ന് ഇറങ്ങിപോകുകയും ചെയ്തു.

Content Highlights:
A dispute erupted during the MP meeting convened by Leader of Opposition VD Satheesan regarding the Palakkad coach factory and AIIMS location in Kasaragod. VK Sreekandan and V Sivadasan clashed over past government actions. PV Abdul Wahab MP walked out after allegedly not getting a chance to speak.

 

Latest