Connect with us

Kerala

പി എസ് സി നിയമന തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| പി എസ് സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ നിയമിച്ച് ഡിജിപി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളുമായി ബന്ധപ്പെട്ട പരീക്ഷയുടെ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി പി എസ് സി നേരത്തെ സമ്മതിച്ചിരുന്നു. 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും പി എസ് സി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ സമഗ്ര അന്വേഷണം അനിവാര്യമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അന്വേഷണം ഇല്ലാതെ വസ്തുതകൾ പുറത്തുവരില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭരണഘടനാ സ്ഥാപനമാണെങ്കിലും അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന്‍റെ ഭാഗമായിട്ട് പിസ്‌സിയിലെ പരീക്ഷാക്രമക്കേടും ഉൾപ്പെടുത്താം എന്ന നിയമപദേശം സംസ്ഥാന സർക്കാരിനെ ലഭിച്ചിരുന്നു.

Content Highlights:
The DGP has appointed a special Crime Branch team to investigate the Kerala PSC recruitment scam. Led by IG Ajitha Begum, the probe follows serious irregularities admitted by the PSC regarding Planning Board exams. The government initiated the action after receiving legal advice to include it under anti-corruption laws.

Latest